ബര്‍ലിനില്‍ കെട്ടിടത്തില്‍ നിന്ന് അമ്പതോളം വിദ്യാര്‍ത്ഥികളെ പോലീസ് ഒഴിപ്പിച്ചു; ഭൂരിഭാഗവും മലയാളികള്‍; കെട്ടിടം സീല്‍ ചെയ്ത് നഗരസഭ; അടിയന്തര സഹായമഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ എംബസിയും മലയാളി കൂട്ടായ്മയും

News Photo 1 - Germany - Otta Nottathil - indians_evaculate_in_berlin_with_police_force_oct_15_2026
ബര്‍ലിന്‍: ജര്‍മ്മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന വലിയൊരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്ന് അമ്പതിലധികം വിദ്യാര്‍ത്ഥികളെ ബര്‍ലിന്‍ പോലീസും നഗരസഭാ അധികൃതരും ചേര്‍ന്ന് അടിയന്തരമായി ഒഴിപ്പിച്ചു. പെട്ടെന്നുണ്ടായ ഒഴിപ്പിക്കല്‍ നടപടിയെ തുടര്‍ന്ന് പെരുവഴിയിലായ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും മലയാളികളാണ്. കെട്ടിടത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ ഈ അപ്രതീക്ഷിത നടപടി.കെട്ടിടം പൂര്‍ണ്ണമായി സീല്‍ ചെയ്തു:
ബര്‍ലിന്‍ സ്റെറഗ്ളിറ്റ്സ്~സെലന്‍ഡോര്‍ഫ് ജില്ലാ ഭരണകൂടത്തിന്റെ (Bezirksamt SteglitzZehlendorf von Berlin) കീഴിലുള്ള നഗരവികസന~കെട്ടിട നിര്‍മ്മാണ പരിശോധനാ വിഭാഗമാണ് (Stadtentwicklungsamt Bau und Wohnungsaufsicht) കെട്ടിടത്തില്‍ പരിശോധന നടത്തിയ ശേഷം അടിയന്തരമായി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.

തുടര്‍ന്ന് കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതും താമസിക്കുന്നതും പൂര്‍ണ്ണമായി നിരോധിച്ചുകൊണ്ട് ('Bauaufsichtlich gesperrt! Betreten und Benutzung der Wohnung verboten') പ്രവേശന കവാടത്തില്‍ ഔദ്യോഗിക നോട്ടീസ് പതിപ്പിച്ചു. ഫയര്‍ സേഫ്റ്റി മാനദണ്ഡങ്ങളിലെ ഗുരുതരമായ വീഴ്ചയോ, അനുമതിയില്ലാത്ത നിര്‍മ്മാണങ്ങളോ, പരിധിയില്‍ കവിഞ്ഞ ആള്‍ത്താമസത്തോടുകൂടിയ അപകടാവസ്ഥയോ കാരണമാണ് അധികൃതര്‍ ഇത്തരത്തില്‍ അടിയന്തരമായി കെട്ടിടം പൂട്ടുന്നത്. വഴിയാധാരമായി മലയാളി വിദ്യാര്‍ത്ഥികള്‍; ഇടപെട്ട് ഇന്ത്യന്‍ എംബസി:50 മുതല്‍ 60 ഓളം വിദ്യാര്‍ത്ഥികളാണ് ഈ നടപടിയോടെ ഒരൊറ്റ പ്രഭാതം കൊണ്ട് താമസസ്ഥലം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായത്. ഇവരില്‍ ഭൂരിഭാഗം പേരും പഠനാവശ്യങ്ങള്‍ക്കായി കേരളത്തില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥികളാണ്.

അപ്രതീക്ഷിതമായി വീട് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യമൊരുക്കാന്‍ ഇന്ത്യന്‍ എംബസി അധികൃതരും മലയാളി കൂട്ടായ്മകളും അടിയന്തരമായി രംഗത്തിറങ്ങിയിട്ടുണ്ട്. സോഷ്യല്‍ വോണുംഗ് (Social Wohnung) വഴിയോ തദ്ദേശീയ അടിയന്തര ഷെല്‍ട്ടറുകള്‍ വഴിയോ സൗകര്യങ്ങള്‍ തേടാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഒരൊറ്റ ദിവസം കൊണ്ട് ഇത്രയധികം ആളുകള്‍ക്ക് നഗരത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി താമസം കണ്ടെത്തുക അസാധ്യമായ സാഹചര്യമാണുള്ളത്.

പ്രവാസി സമൂഹത്തോട് അടിയന്തര സഹായ അഭ്യര്‍ത്ഥന:

ഈ വിഷമസന്ധിയില്‍ ഇന്ത്യന്‍ എംബസിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ബര്‍ലിനിലെയും സമീപ പ്രദേശങ്ങളിലെയും പ്രവാസി സമൂഹത്തോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഇന്ന് രാത്രിയോടെ താമസസ്ഥലം ഉറപ്പാക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഏതാനും ദിവസത്തേക്ക് തങ്ങളുടെ വീടുകളില്‍ താല്‍ക്കാലികമായി അഭയം നല്‍കാന്‍ സാധിക്കുന്ന സുമനസ്സുകള്‍ അടിയന്തരമായി മുന്നോട്ട് വരണമെന്ന് കമ്മ്യൂണിറ്റി പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ ശാശ്വതമായ താമസ സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതുവരെയുള്ള സഹായത്തിനായാണ് ഈ ആഹ്വാനം.
- dated 16 Oct 2026

Comments:

Keywords: Germany - Otta Nottathil - indians_evaculate_in_berlin_with_police_force_oct_15_2026 Germany - Otta Nottathil - indians_evaculate_in_berlin_with_police_force_oct_15_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

fire_accident_death_bochum_3_malayalees_norka_roots_bear_the_expenses_for_body_transportation_to_ker
ജര്‍മനി ജര്‍മനിയില്‍ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക റൂട്ട്സ് വഹിയ്ക്കും
insurence_premium_germany_stable_2027_oct_15_2026
ജര്‍മനി ജര്‍മ്മനിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ 2027~ല്‍ വര്‍ദ്ധിക്കില്ല; വിഹിതം സ്ഥിരമായി തുടരുമെന്ന് പ്രഖ്യാപനം; ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം
ജര്‍മനി ബോഹും ദുരന്തത്തിന്റെ മറവില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വിദ്യാര്‍ത്ഥി സമരം; മരിച്ചവരുടെ ചിത്രം ദുരുപയോഗം ചെയ്യുന്നത് കടുത്ത അനീതി; തെരുവ് സമരങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് തിരിച്ചടിയാകും
alcohol_ban_in_german_railway_stations_0ct_14_2026
ജര്‍മനി ജര്‍മ്മനിയിലെ മുഴുവന്‍ റെയില്‍വേ സ്റേറഷനുകളിലും മദ്യപാന നിരോധനം നിലവില്‍ വന്നു; പ്ളാറ്റ്ഫോമുകളിലും കര്‍ശന വിലക്ക്
minimum_wages_mini_job_salary_hike_germany_2027_oct_15_2026
ജര്‍മനി ജര്‍മ്മനിയില്‍ മിനിമം വേതനം 14.60 യൂറോയായി ഉയരും ; മിനിജോബ് വരുമാന പരിധി 633 യൂറോയാകും ; ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് നേട്ടം
BMW_rush_on_severance_packages_everyone_wants_oct_5_2026
ജര്‍മനി വന്‍ തുകയുടെ നഷ്ടപരിഹാര പാക്കേജ്; ജോലി രാജിവെക്കാന്‍ ബി.എം.ഡബ്ള്യു ജീവനക്കാരുടെ വന്‍ പ്രവാഹം; അപേക്ഷാ പോര്‍ട്ടല്‍ താല്‍ക്കാലികമായി പൂട്ടി കമ്പനി